കാസര്‍കോട്: പഴയ ബസ്സ്റ്റാന്റിന് സമീപത്തെ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റിലെ ഗോഡൗണില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍. കൂട്‌ലു വിവേകാനന്ദ നഗറിലെ വിട്ടല്‍ ഗട്ടി(43)യാണ് അറസ്റ്റിലായത്.[www.malabarflash.com]
മാര്‍ജിന്‍ഫ്രീ ഉടമകള്‍ അറിയാതെ 30 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതിന് മുന്‍ ജീവനക്കാരന്‍ കൂട്‌ലു ഗോപാലകൃഷ്ണ ടെമ്പിളിന് സമീപത്തെ വിവേക് രാജ്(36), മന്നിപ്പാടി ഗണേശ്‌നഗറിലെ പ്രവീണ്‍(40), കര്‍ണാടക ഈശ്വരമംഗലത്തെ രഞ്ജിത്(31) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മോഷ്ടിച്ച സാധനങ്ങള്‍ വാങ്ങിയ കടയുടമ വിട്ടല്‍ഗട്ടിയെ എസ്.ഐ. പി. നളിനാക്ഷന്‍ അറസ്റ്റ് ചെയ്തത്. മാര്‍ജിന്‍ഫ്രീ കടയില്‍ നിന്ന് മോഷ്ടിച്ച ചില സാധനങ്ങള്‍ ഈ കടയില്‍ കണ്ടെത്തി. സാധനങ്ങള്‍ കടത്തിയ രണ്ട് ഓട്ടോകള്‍ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ നാലുപേരെയും കോടതി റിമാണ്ട് ചെയ്തു.

No comments:
Post a Comment