Latest News

ആയിരങ്ങൾ സാക്ഷി; ആയംകടവ്‌ പാലം മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചു

പെരിയ: മലബാറിലെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവ്‌ പാലവും അപ്രോച്ച്‌ റോഡും ജനസഹസ്രങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു.[www.malabarflash.com]

മുന്നാംകടവ്‌ പാലത്തിനുശേഷം കുണ്ടംകുഴി, ബേഡടുക്ക, പെർളടക്കം, കൊളത്തൂർ, കരിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക്‌ സഞ്ചാരം വേഗത്തിലാക്കുന്നതാണ്‌ ആയംകടവ്‌പാലമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
കാലങ്ങളായി കടത്ത്‌തോണിയെ ആശ്രയിച്ചിരുന്നവർക്ക്‌ റോഡ്‌ മാർഗം സഞ്ചരിക്കാൻ സുഗമമായ സൗകര്യമാണ്‌ ഒരുങ്ങിയത്‌. മലബാറിലെ ഏറ്റവും ഉയരം കൂടിയ പാലം ടൂറിസത്തിനും വലിയ സാധ്യതയാണ്‌ തുറന്നിടുന്നത്‌. സഞ്ചാരികളൂടെ എണ്ണം വർധിക്കുന്നതോടെ നാടിന്‌ ഉണർവാകും. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. കെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി.
ഉദുമ മണ്ഡലത്തിലെ പുല്ലൂർ– പെരിയ പഞ്ചായത്തിനെയും ബേഡഡുക്ക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ആയം കടവ് പാലത്തിൽ സംഘടിപ്പിച്ച ഉദ്‌ഘാടനച്ചടങ്ങിലേക്ക്‌ ആയിരങ്ങളാണ്‌ പ്രവഹിച്ചത്‌. വനിതകളൂടെ ശിങ്കാരി മേളത്തിന്റെ അകമ്പടിയിൽ ബേഡഡുക്ക, പുല്ലൂർ പെരിയ പഞ്ചായത്തിലെ ജനങ്ങളുടെ സ്വപ്‌നസാക്ഷാത്‌കാരത്തിന്‌ സാക്ഷ്യം വഹിക്കാൻ ഇരു പഞ്ചായത്തുകളിലെയും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ജനങ്ങളെത്തി. മാലപ്പടക്കം പൊട്ടിച്ചും പായസം നൽകിയും നാട്ടുകാർ ആഘോഷിച്ചു.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 14 കോടി ചെലവിലാണ് പാലം നിർമിച്ചത്‌. പെർളടക്കത്തിലെ വാവടുക്കം പുഴക്ക് കുറുകെ 24 മീറ്റർ ഉയരത്തിൽ നാല് തൂണുകളിലായി 25.32 മീറ്റർ നീളത്തിലാണ് പാലം. 11.5 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. 

അടിഭാഗത്തായുള്ള സ്ഥലം പ്രയോജനപ്പെടുത്തി ഓപ്പൺ എയർ സ്റ്റേജ്-, ഫുഡ്-കോർട്ട്-, ടോയ്‌ലറ്റ് ബ്ലോക്ക്- എന്നിവ ആദ്യഘട്ടത്തിൽ നിർമിക്കാനും രണ്ടാം ഘട്ടത്തിൽ പുഴ കാണുന്നതിന് ഗ്ലാസ്‌ ബ്രിഡ്-ജ്- നിർമിക്കാനുമുള്ള ഡിപിആർ ഡിടിപിസി ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. 

3.800 കി.മീ മെക്കാഡം ചെയ്-ത അപ്രോച്ച്- റോഡ്‌ പ്രവൃത്തി പൂർത്തിയായി. ഇനി പെരിയ ദേശീയപാതയിലെത്താൻ രണ്ടര കിലോ മീറ്റർ റോഡ്- കൂടി അഭിവൃദ്ധിപ്പെടുത്തണം. ഈ പ്രവൃത്തി 2019‐20 സാമ്പത്തിക വർഷത്തെ കെഡിപി പാക്കേജിൽ ഉൾപ്പെടുത്താൻ നടപടിയായി.
എം രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീർ, കലക്ടർ ഡോ. ഡി സജിത്ത്‌ബാബു കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന രാമചന്ദ്രൻ, കാഞ്ഞങ്ങാട്‌ബ്ലോക്ക്‌ പഞ്ചായത്ത്‌പ്രസിഡന്റ്‌ എം ഗൗരി, ബേഡഡുക്ക പഞ്ചായത്ത്‌പ്രസിഡന്റ്‌ സി രാമചന്ദ്രൻ, പുല്ലൂർ പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാരദ എസ്‌ നായർ, ജില്ലാ പഞ്ചായത്തംഗം ഡോ. വി പി പി മുസ്‌തഫ, ജില്ലാ പഞ്ചായത്തംഗം സുഫൈജ അബൂബക്കർ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഹക്കീം കുന്നിൽ, ഉഷാ ചന്ദ്രൻ, എം ശാന്തകുമാരി, വി ദിവാസകരൻ, സി എ സതീശൻ, ജോസഫ്‌ മൈക്കിൾ, അബ്രഹാം തോന്നക്കര, പി പി രാജു, ജോസഫ്‌ വടകര, എം കുഞ്ഞിരാമൻ, എം അനന്തൻ നമ്പ്യാർ, വി കെ രമേശൻ, അസീസ്‌ കടപ്പുറം, എ വി രാമകൃഷ്‌ണൻ, ജോൺ ഐമൺ, പി എം മൈക്കിൾ എന്നിവർ സംസാരിച്ചു.
പാലത്തിന്റെ നിർമാണം പുർത്തിയാക്കിയ ജാസ്-മീൻ കൺസ്-ട്രക്ഷൻ കമ്പനി എംഡി അബ്ദുൾറഹ്‌മാനെയലും പാലത്തിനും റോഡിനും സ്ഥലം സൗജന്യമായി നൽകിയവരെയും അനുമോദിച്ചു. ചീഫ്‌ എൻജിനിയർ എസ് മനോ മോഹൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ കുഞ്ഞിരാമൻ എംഎൽഎ സ്വാഗതവും സുപ്രണ്ടിങ് എൻജിനിയർ പി കെ മിനി നന്ദിയും പറഞ്ഞു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.