Latest News

പൗരത്വം ഔദാര്യമല്ല; പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ് വൈ എസ് റാലിയില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: പൗരത്വ ഭേദഗതി ബില്ലിലൂടെ മുസ്ലിംകളെ ഏകപക്ഷീയമായി മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പൗരത്വം ഔദാര്യമല്ല എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലയിലെ ഒമ്പത് സോണുകളില്‍ പ്രതിഷേധ റാലി നടത്തി.[www.malabarflash.com]

മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യ ഇന്ത്യയില്‍ മതവിവേചനം അടിച്ചേല്‍പിക്കുന്ന നിയമനിര്‍മാണങ്ങള്‍ ഭരണഘടനയുടെത്തന്നെ ലംഘനമാണ്. പൗരത്വഭേദഗതി ബില്ലിലെ ഈ വിവേചനം ഒരു തരത്തിലും അംഗീകരിക്കാന്‍ രാജ്യത്തിന് കഴിയില്ല.
ബഹുസ്വരതയുടെ അടിത്തറയായ മതനിരപേക്ഷതയാണ് പൗരത്വ ഭേദഗതി ബില്ലിലെ വിവേചനത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാവര്‍ക്കും തുല്യപരിഗണനയെന്ന ഭരണഘടനാവകാശം ആരുടെയും ഔദാര്യമല്ല. ഈ അവകാശം പരസ്യമായി അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്ന് എസ് വൈ എസ് കുറ്റപ്പെടുത്തി.
ചെറുവത്തൂരില്‍ നടന്ന റാലിക്ക് ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, നൗഷാദ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍ മദനി പടന്ന, ജലീല്‍ സഖാഫി മാവിലാടം, ശകീർ പെട്ടിക്കുണ്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്ട് നടന്ന റാലിക്ക് അശ്‌റഫ് സുഹ് രി പരപ്പ, സത്താര്‍ പഴയ കടപ്പുറം, അബ്ദുല്‍ ഹമീദ് മദനി കാഞ്ഞങ്ങാട്, അശ്‌റഫ് അശ്‌റഫി, അബ്ദുല്‍ ഹമീദ് മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ചട്ടഞ്ചാലില്‍ നടന്ന ഉദുമ സോണ്‍ റാലിക്ക് അഹ്മദ് മൗലവി കുണിയ, സുലൈമാന്‍ മുസ് ലിയാര്‍ പടുപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബദിയഡുക്കയില്‍ നടന്ന ബദിയഡുക്ക സോണ്‍ റാലിക്ക് സയ്യിദ് ബാഹസന്‍ പഞ്ചിക്കല്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ കെ സഖാഫി കന്യാന, ഇഖ്ബാല്‍ ആലങ്കോട് നേതൃത്വം നല്‍കി.
കാസര്‍കോട് സോണ്‍ റാലിക്ക് സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അബ്ദുല്‍ കരീം അല്‍ഹാദി, സയ്യിദ് യാസീന്‍ തങ്ങള്‍ കല്ലക്കട്ട, മുഹമ്മദ് ടിപ്പുനഗര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുള്ളേരിയയില്‍ സയ്യിദ് അസ്സഖാഫ് തങ്ങള്‍, ജമാല്‍ സഖാഫി, ഹസ്സന്‍ ആദൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുമ്പളയില്‍ നടന്ന കുമ്പള സോണ്‍ റാലിക്ക് സുലൈമാൻ കരിവെള്ളൂർ സയ്യിദ് മുനീറുൽ അഹ്ദൽ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, താജുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഉപ്പളയില്‍ നടന്ന റാലിക്ക് മുഹമ്മദ് മണ്ണംകുഴി, അബ്ദുറഹീം സഖാഫി 
ചിപ്പാര്‍, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഹൊസങ്കടിയില്‍ നടന്ന മഞ്ചേശ്വരം സോണ്‍ റാലിക്ക് മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, ജബ്ബാര്‍ സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.