Latest News

കാരുണ്യത്തിന്റെ പുതിയ മാതൃകയായി കാസര്‍കോട് സിറ്റിസൈക്കിളിന്റെ ഉദ്ഘാടന ചടങ്ങ്

കാസര്‍കോട്: ഒരുപാട് ഉദ്ഘാടന ചടങ്ങുകള്‍ കടന്നു പോയ ഒരു നാടാണ് കാസര്‍കോട്. എന്നാല്‍ വ്യത്യസ്തമായ പരിപാടികളോടെയാണ് കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡില്‍ സിറ്റി സൈക്കിള്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം.[www.malabarflash.com]

ബിസിനസ്സ് മേഖലയില്‍ ഉള്ളര്‍ക്ക് സിറ്റി സൈക്കിള്‍ ഉടമ അന്‍വര്‍ സാദാത്ത് മാതൃകയായി മാറിയിരിക്കുകയാണ്്.
പലതരത്തിലുള്ള കടകളും തുടക്കം കുറിക്കുമ്പോള്‍ ലക്ഷങ്ങളും കോടികളും മുടക്കി സെലിബ്രിറ്റികളെ കൊണ്ടുവന്നപ്പോള്‍ സിറ്റി സൈക്കള്‍ ഷോറൂം നാടിന്റെ നന്മകള്‍ക്ക് ഒപ്പമായിരുന്നു. കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ സിറ്റി സൈക്കിളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കാസറകോടുള്ള എല്ലാ സ്‌കൂളില്‍ നിന്നും വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കായി എങ് ടാലന്റ് അവാര്‍ഡും ഉപഹാരവും നല്ലൊരു വേദിയൊരുക്കി കൈമാറി.
സിറ്റി ബാഗ് ഗ്രൂപ്പ് എന്നും ചാരിറ്റി മേഖലകളില്‍ പ്രശംസ നേടിയ സ്ഥാപനമാണ്.
ഈ പരിപാടിയിലേക്ക് മുഖ്യാഥിതികളായി എത്തിയത് പത്തു വര്‍ഷത്തോളമായി മംഗലാപുരം സ്ഥിതി ചെയ്യുന്ന എച്ച്.ഐ.വി ബാധിച്ച 26 ഓളം കുട്ടികളെ സംരക്ഷിക്കുന്ന സ്‌നേഹ ദീപ് എന്ന ട്രസ്റ്റ് അതിനെ പരിപാലിക്കുന്ന തബസ്സും എന്ന സ്ത്രീയും അവളുടെ സഹോദരനും എച്ച്‌ഐവി ബാധിച്ച മൂന്ന് പെണ്‍കുട്ടികളും ഈ ഉദ്ഘാടനചടങ്ങില്‍ എത്തിയിരുന്നു.

ജീവ കാര്യണ്യ പ്രവര്‍ത്തകന്‍ കയ്യും മാന്യയുടെ സ്‌നേഹ ദീപിനെ കുറിച്ചുള്ള അവതരണമായപ്പോള്‍ വേദിയും സദസ്സും ഒരു വിതുമ്പി. സിറ്റി സൈക്കിള്‍ ആദ്യ വില്‍പ്പനക്ക് മുമ്പ് സ്‌നേഹ ദീപ് എച്ച്‌ഐവി ബാധിച്ച കുട്ടികള്‍ക്ക് മൂന്ന് സൈക്കിള്‍ കടയുടമ അന്‍വര്‍ സാദാത്ത് കൈമാറുകയും ചെയ്തു.
വേദിയില്‍ ഈ രംഗം കണ്ടു നിന്ന മുനീര്‍ ഫൊട്രോടിന്റെ മകന്‍ ഷിഫാ മുഹബത്ത് എന്ന കൊച്ചു മിടുക്കനും ആ സഹോദരി കള്‍ക്ക് അവന്റെ ഒരു സമ്മാനമായ സൈക്കിള്‍ സ്‌നേഹത്തോടെ കൈമാറിയത് ജന ശ്രദ്ധേയമായി.
കരീം സിറ്റിഗോള്‍ഡിന്റെ മകന്‍ ദില്‍ഷാദ് ആണ് ഇവിടെ മറ്റൊരു താരമായി രംഗത്തെത്തിയത്. സ്‌നേഹ ദീപുലുള്ള മക്കള്‍ക്ക് അവന്റെ സമ്മാനം രണ്ടു സൈക്കളുകളാണ് നല്‍കിയത്.

വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സിററി ബാഗിന്റെ സഹോദര സ്ഥാനമായ സിറ്റി സൈക്കിള്‍ ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കാരുണ്യത്തിന്റെ സ്‌നേഹ മഴ ഒരുക്കിയ അന്‍വര്‍ സാദാത്ത് എന്തുകൊണ്ടും പുതിയ തലമുറയ്ക്ക് മാതൃകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.