Latest News

നൂറുൽ ഉലമ സ്മാരക മദ്രസ്സാധ്യാപക അവാർഡ് പ്രഖ്യാപിച്ചു

റിയാദ്: അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനും, കാസർകോട് ദേളി ജാമിഅ സഅദിയ്യ അറബിയ്യ ശില്പിയുമായ മർഹൂം നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാരുടെ സ്മരണക്കായി മാലിക്ദീനാർ കൾച്ചറൽ ഫോറം(ജി.സി.സി രാഷ്ട്രങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മ) നൽകുന്ന കാസർകോട് ജില്ലാ മാതൃകാ മദ്രസ്സാധ്യാപക അവാർഡിന്  തൃക്കരിപ്പൂർ പി .കെ അബ്ദുല്ല മുസ്ലിയാരെയും ആദം സഖാഫി പള്ളപ്പാടിയെയും തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.[www.malabarflash.com]

നാല്പത് വർഷത്തോളമായി മദ്രസ്സാദ്ധ്യാപന രംഗത്ത് നിറഞ്ഞു നില്കുന്ന പി.കെ അബുല്ല മുസ്‌ലിയാർ പ്രസ്ഥാന പ്രതിസന്ധി കാലങ്ങളിൽ ത്യാഗ പൂണ്ണമായ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ റെയിഞ്ച് രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച അദ്ദേഹം ഇപ്പോൾ വെളുത്ത പൊയ്യ നൂറുൽ ഇസ് ലാം മദ്രസയിൽ അദ്യാപനം നടത്തി വരുന്നു.
ജില്ലയിലെ മദ്രസ്സ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ച ആദം സഖാഫി ഇപ്പോൾ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുത്തിഗെ റെയിഞ്ച് പ്രസിഡന്റാണ്. മുഹിമ്മാത്തുദ്ദീൻ മദ്രസ്സയിൽ 20 വർഷത്തോളമായി പ്രധാന അദ്ധ്യാപകനായി സേവനം ചെയ്ത് വരുന്നത്.
ഈ മാസം 29 ന് നടക്കുന്ന സഅദിയ്യ ഗോൾഡൻ ജൂബിലി സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
അവാർഡ് പ്രഖ്യാപന സംഗമം എസ് .വൈ .എസ് കാസർകോട് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസ്സൻ പഞ്ചിക്കൽ ഉദ്‌ഘാടനം ചെയ്തു. മാലിക്ദീനാർ കൾച്ചറൽ ഫോറം ചെയർമാൻ ലത്തീഫ് സഅദി ഉറുമി അധ്യക്ഷത വഹിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി . 

കേരള മുസ്‌ലിം ജമാഅത്ത് കാസർകോട്  ജില്ലാ പ്രസിഡഡ് സയ്യിദ് ഇബ്രാഹിം ഹൈദ്രോസി തങ്ങൾ കല്ലക്കട്ട അവാർഡ് പ്രഖ്യാപനവും, ഐ . സി.എഫ് എ ഇ നാഷണൽ സെക്രട്ടറി ഹമീദ് പരപ്പ മുഖ്യ പ്രഭാഷണവും നടത്തി.

"മദ്രസ്സാ പ്രസ്ഥാനവും മുഹല്ലിം സമൂഹവും" എന്ന വിഷയത്തിൽ സുലൈമാൻ കരിവെള്ളൂർ പ്രഭാഷണം നടത്തി.ദുബൈ കാസർകോട് ജില്ലാ എസ്.വൈ.എസ് പ്രെസിഡന്റ് മുനീർ ബാഖവി തുരുത്തി, മാലിക്ദീനാർ കൾച്ചറൽ ഫോറം ഭാരവാഹികളായ എൻ എ ബക്കർ അംഗഡിമുഗർ, മുഹമ്മദ് പുണ്ടൂർ, ഇബ്രാഹിം സഖാഫി തുപ്പക്കൽ, ഉമ്മർ മാഹിൻ, ഖാലിദ് മായിപ്പാടി, മുഹമ്മദ് കുഞ്ഞി ഉളുവാർ, ലത്തീഫ് പള്ളത്തടുക്ക എന്നിവർ കോ-ഓർഡിനേറ്റ് ചെയ്തു. ജന കൺവീനർ സത്താർ കൊറിക്കാർ സ്വാഗതവും ബഷീർ കുമ്പോൽ നന്ദിയും പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.