Latest News

പ്രത്യാശയുടെ വെളിച്ചം വിതറി കെ.എം.സി.സി കാമ്പസ് കോൺഫറൻസ് സമാപിച്ചു

ദുബൈ: ശാസ്ത്ര-സാങ്കേതിക മേഖലകളിലും അക്കാദമിക-വ്യക്തിത്വ വികസന മേഖലകളിലും പുതിയ ആകാശങ്ങൾ കണ്ടെത്താനുള്ള പ്രചോദനമായി ദുബൈ കെഎംസിസി സംഘടിപ്പിച്ച 'ഇൻസ്‌പെരിയ' കാമ്പസ് കോൺഫറൻസ്.[www.malabarflash.com]

യു.എ.യിലെ വിവിധ കലാലയങ്ങളിൽ പഠിക്കുന്ന നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത സമ്മേളനം എം.എസ്.എഫ് സംസ്ഥാനപ്രസിഡന്‍റ് മിസ്ബാഹ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. 

ആത്മവിശ്വാസത്തോടെ, വെല്ലുവിളികൾ ഏറ്റെടുത്ത പുതിയ കാലത്തെ വിദ്യാർത്ഥികൾ കരുത്തു കാട്ടുകയാണെന്ന് മിസ്ബാഹ് പറഞ്ഞു. ചെറിയ ക്ലാസ്സുകളിൽ നിന്നുതന്നെ പുതിയ വിപ്ലവകാരികളും പരിഭാഷകരും ശാസ്ത്രജ്ഞരും പിറവി കൊള്ളുകയാണ്. സാമൂഹ്യ പ്രതിബദ്ധത കൂടി ഒത്തുചേർന്നാൽ വരും തലമുറ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും മിസ്ബാഹ് അഭിപ്രായപ്പെട്ടു. 

ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡനറും പരിശീലകനും ഷെയ്ഖ് ഹംദാൻ അവാർഡ് ജേതാവുമായ ഡോ.സംഗീത് ഇബ്രാഹിം 'അറിവിന്റെയും മികവിന്റെയും ലോകം' സെഷന് നേതൃത്വം നൽകി. ബ്രില്യൻസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ.കെ ഹർഷാദ്,ഐക്യരാഷ്ട്ര സഭയുടെ മോഡൽ ഉച്ചകോടിയിൽ പങ്കടുത്ത മലയാളി വിദ്യാർത്ഥിനി റിദ സഹർ മഹമൂദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ദുബൈ കെ.എം.സി.സി കാമ്പസ് വിഭാഗം ചെയർമാൻ ഒ.മൊയ്‌തു അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി.കെ ഇസ്മായിൽ, ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, റഈസ് തലശ്ശേരി, എൻ.കെ ഇബ്രാഹിം, അഡ്വ.ഇബ്രാഹിം ഖലീൽ, അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍,യൂസുഫ് മാസ്റ്റർ, മജീദ് മടക്കിമല, അഡ്വ.സാജിദ് അബൂബക്കർ, അബ്ദുല്ല ആറങ്ങാടി, സൈനുദ്ധീൻ ചേലേരി, ടി.ആർ ഹനീഫ് ക്യാമ്പസ് വിഭാഗം ഭാരവാഹികളായ മുബാറക് അരീക്കോടൻ, അസീസ് കുന്നോത്ത്, സിദ്ദീഖ് കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ സലാം കന്യപ്പാടി സ്വാഗതവും കൺവീനർ ഇസ്മായിൽ നാലാംവാതുക്കൽ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.