Latest News

നെക്‌സോണ്‍ ഇലക്ട്രിക്ക് പതിപ്പ്; ഡിസംബര്‍ 17ന് നിരത്തുകളില്‍

കോംപാക്ട് എസ്യുവി നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പ് ഡിസംബര്‍ 17ന് നിരത്തുകളില്‍ എത്തും. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരിക്കും നെക്‌സോണ്‍ ആദ്യം എത്തുക.[www.malabarflash.com] 

ഔദ്യോഗികമായി ഡിസംബറില്‍ എത്തുന്ന വാഹനം നിരത്തുകളില്‍ എത്തുക 2020 ജനുവരിയോടെയാണ്. 15ലക്ഷത്തിനും 17ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.

രൂപത്തില്‍ സാധാരണ നെക്‌സോണിന് സമാനമാണ് ഇലക്ട്രിക് നെക്‌സോണിന്റെ വകഭേദം. ഒറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ റേൻജ് നെക്‌സോണിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ സാങ്കേതിക വിദ്യയിലൂടെ ഉയര്‍ന്ന വോള്‍ട്ടേജ് സിസ്റ്റം, സിപ്പി പ്രകടനം, ഏത് 15 ആംപിയര്‍ പ്ലഗ്ലിലും ചാര്‍ജ്ജിംഗ് സംവിധാനം, ഫാസ്റ്റ് ചാര്‍ജിംഗ് കപ്പാസിറ്റി, എട്ടു വര്‍ഷത്തെ വാറണ്ടിയുള്ള മോട്ടോര്‍, ബാറ്ററി, ഐപി 67 സ്റ്റാന്‍ഡേര്‍ഡ് പാലിക്കല്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.