Latest News

ഇന്ത്യയിലെ മുസ്‌ലിംകള്‍ എവിടെ നിന്നെങ്കിലും കുടിയേറി പാര്‍ത്തവരല്ല: കാന്തപുരം

കാസര്‍കോട്: ഇന്ത്യാ രാജ്യത്തെ മുസ്‌ലിംകള്‍ എവിടെ നിന്നെങ്കിലും കുടിയേറി പാര്‍ത്തവരല്ലെന്നും അവര്‍ ഈ ഭൂമിയില്‍ ജനിച്ചുവളര്‍ന്നവര്‍ ആണെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. [www.malabarflash.com]

മുസ്ലിംകള്‍ മരണം വരെ ഇന്ത്യയില്‍ തന്നെ ജീവിക്കുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും കാന്തപുരം വ്യക്തമാക്കി. കാസര്‍കോട് ദേളി സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകായായിരുന്നു അദ്ദേഹം.

മുസ്ലിംകള്‍ ഇന്ത്യയില്‍ മനുഷ്യത്വത്തിന് എതിരായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. ഇന്ത്യക്ക് എതിരായോ മറ്റു രാജ്യങ്ങള്‍ക്ക് എതിരായോ പ്രവര്‍ത്തിച്ചിട്ടില്ല. വളരെ സമാധാനത്തിലും സൗഹൃദത്തിലും ജീവിച്ചുവന്നവരാണ് മുസ്ലിംകള്‍. പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് അതാണ്. 

ഒരു പ്രദേശത്ത് മുസ്ലിംകള്‍ മാത്രം താമസിക്കുന്ന സ്ഥലമാണെങ്കില്‍ അവിടേക്ക് മറ്റു മതത്തില്‍ പെട്ട ആരെങ്കിലും കടന്നുവന്നാല്‍ അവര്‍ക്ക് പൂര്‍ണ അഭയം നല്‍കണമെന്നാണ് ഖുര്‍ആന്റെ പ്രഖ്യാപനം. പ്രവാചകര്‍ (സ്വ) പഠിപ്പിച്ചതും അതുതന്നെയാണെന്നും കാന്തപുരം വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.