കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാംപസില്‍ ലിഫ്റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു.[www.malabarflash.com]
അഞ്ചാം പീടിക സ്വദേശിയും സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകനുമായ തളിപ്പറമ്പ് സ്വദേശി പി വി രഘുനാഥ്-കണ്ണൂര്‍ സര്‍വകലാശാല ജേണലിസം വിഭാഗം അസി. സെക്്ഷന്‍ ഓഫിസര്‍ സ്മിത ദമ്പതികളുടെ മകന്‍ ദര്‍ശ്(4) ആണ് മരിച്ചത്.
ശനിയാഴ്ച അവധി ദിവസമായതിനാല്‍ മാതാവ് സ്മിതയ്‌ക്കൊപ്പം ഓഫിസിലെത്തിയതായിരുന്നു ദര്‍ഷ്. ഓഫിസിനു പുറത്തേക്കു പോയ കുട്ടി ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.
ഉച്ചയ്ക്കു രണ്ടോടെയാണ് കുട്ടിയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. യുകെ ജി വിദ്യാര്‍ഥിയാണ്.
കണ്ണൂര്‍ ഉര്‍സുലൈന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ദിയയാണ് ഏക സഹോദരി. കണ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
No comments:
Post a Comment