Latest News

ഫ്ലവർ ഷോയുടെ പ്രചാരണാർഥം പബ്ലിസിറ്റി കമ്മിറ്റി പോസ്റ്റർ രചന നടത്തി

പളളിക്കര: കാസര്‍കോട്‌ ഹോർട്ടി അഗ്രിക്കൾചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പുഷ്പ- ഫല- സസ്യ പ്രദർശനത്തിന്റെ പ്രചാരണാർഥം പബ്ലിസിറ്റി കമ്മിറ്റി പള്ളിക്കര ബീച്ച് പാർക്കിൽ പോസ്റ്റർ രചന നടത്തി.[www.malabarflash.com]

പ്രമുഖ കലാകാരന്മാർ നിരവധി പോസ്റ്ററുകളാണ് സായംസന്ധ്യയിൽ അസ്തമയ സൂര്യനെ സാക്ഷിയാക്കി പഞ്ചവർണ്ണങ്ങൾ കൊണ്ട് വരച്ചത്. ഓരോ പോസ്റ്ററും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമാണ്. ബേക്കൽ ഫെസ്റ്റിന്റെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് കലാകാരന്മാർ പകർത്തിയത്.

പബ്ലിസിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ഗൗരി ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര മുഖ്യാതിഥിയായി പബ്ലിസിറ്റി കൺവീനർ അജയൻ പനയാൽ, പഞ്ചായത്ത് മെമ്പർമാരായ എം.ജി ആയിഷ, കെ.ടി. ആയിഷ, കൃഷി ഓഫീസർ കെ.വേണുഗോപാലൻ, മൂസ പാലക്കുന്ന്, ഷൗക്കത്ത് പൂച്ചക്കാട്, ഖയ്യും പൂച്ചക്കാട്, എന്നിവർ സംസാരിച്ചു.

ചിത്രക്കാരന്മാരായ ഇ.വി.അശോകൻ, സുകുമാരൻ പൂച്ചക്കാട്, സുകുപള്ളം, ജയരാജൻ തപസ്യ, ഗോപാലൻ കെ.വി. അക്ഷയ് പ്രസാദ് ,ആയിഷ എന്നിവർ പോസ്റ്റർ രചന ക്യാമ്പിൽ പങ്കെടുത്തു.

ഡിസംബർ 24 മുതൽ ജനുവരി 1 വരെയാണ് പ്രദർശനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.