Latest News

പള്ളിക്കര പഞ്ചായത്ത് മഹല്ല് കോ ഓർഡിനേഷൻ പൗരത്വ ബില്ലിനെതിരെ മാർച്ചും പൊതുയോഗവും സംഘടിപ്പിക്കും

പള്ളിക്കര: പള്ളിക്കരയിലെ 22 മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയായ പള്ളിക്കര പഞ്ചായത്ത് മഹല്ല് കോ ഓർഡിനേഷന്റെ ആഭിമുഖ്യത്തിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തും.[www.malabarflash.com]

ഡിസംബർ 27ന് വെള്ളിയാഴ്ച 2.30 ന് ഒരേ സമയത്ത് രണ്ട് കേന്ദ്രങ്ങളിൽ നിന്ന് മാർച്ച്‌ ആരംഭിക്കും. ചേറ്റുകുണ്ടിൽ നിന്നും, മീത്തൽ മൗവ്വലിൽ നിന്നും ആരംഭിക്കുന്ന രണ്ട് പ്രകടനങ്ങൾ ബേക്കൽ ജംഗ്ഷനിൽ സംഗമിക്കും.

തുടർന്ന് നടക്കുന്ന സമാപന പൊതുയോഗത്തിൽ ഖാസിമാരായ മഹമൂദ് മുസ്‌ലിയാർ, ബേക്കൽ ഇബ്റാഹിം മുസ്‌ലിയാർ, കൂടാതെ
ജനപ്രതിനിധികളും, രാഷ്ട്രീയ സാമുഹ്യ മതരംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും.

ഇത് സംബന്ധിച്ച് പള്ളിക്കര ഹസനിയ യത്തീംഖാന ഹാളിൽ ചേർന്ന കൂടിയാലോചന യോഗത്തിൽ കെ.എ.അബുള്ള ഹാജി അദ്ധ്യക്ഷനായി.
കെ.എം.സാലിഹ് മാസ്റ്റർ, സാലിഹ് ഹാജി തൊട്ടി, ബഷീർ എഞ്ചിനീയർ, കെ.എം.അബ്ദുറഹിമാൻ തൊട്ടി അബ്ദുള്ള കമാൻപാലം എന്നിവർ സംസാരിച്ചു.  സിദ്ധീഖ് പള്ളിപ്പുഴ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.