Latest News

ഇന്‍സ്റ്റാഗ്രാമിലെ ആരാധകരെന്ന വ്യാജേന 22-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മുംബൈ: 22 -കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയശേഷം കൊള്ളടിച്ച സംഘം അറസ്റ്റില്‍. കുർലയിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാവടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മെഹുല്‍ പാര്‍മര്‍ (21), ആസിഫ് അലി അന്‍സാരി (23), പീയുഷ് ചൗഹാന്‍ എന്നിവരെയാണ് കുര്‍ല പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ഞായറാഴ്ച രാത്രി കുര്‍ലയിലെ ഒരു ഹോട്ടലിനു മുമ്പില്‍ നിന്ന് സെല്‍ഫിയെടുത്ത് ലൊക്കേഷന്‍ സഹിതം യുവാവ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രം കണ്ട് യുവാവിനെ പിന്തുടര്‍ന്ന് രണ്ടംഗ സംഘം ബൈക്കിലെത്തി. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ യുവാവിന്റെ വലിയ ആരാധകരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. യാത്രക്കിടെ വിദ്യവിഹാര്‍ ഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കിയതോടെ യുവാവ് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, സംഘം യുവാവിനെ വിദ്യാവിഹാര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെത്തിച്ച് ബൈക്കില്‍ നിന്ന് ഒരു കാറിലേക്ക് വലിച്ചു കയറ്റി. തുടര്‍ന്ന് കാറിലുണ്ടായിരുന്ന രണ്ടു വ്യക്തികളും ബൈക്കിലെത്തിയ സംഘവും ചേര്‍ന്ന് യുവാവിനെ മൂന്നുമണിക്കൂറോളം പീഡിപ്പിക്കുകയായിരുന്നു. യുവാവിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാറില്‍ പെട്രോള്‍ അടിക്കുകയും കൈയ്യിലുണ്ടായിരുന്ന രണ്ടായിരം രൂപ കവര്‍ന്നതായും യുവാവ് പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് യുവാവിനെ റോഡില്‍ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. യുവാവ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായമാവശ്യപ്പെട്ടത് പ്രകാരം പോലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി കുര്‍ല പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.