കോട്ടയം: വാക്കുതർക്കത്തിനൊടുവില്‍ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭർത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു. ഇയാളെ പിന്നീട് പോലീസ് കീഴ്പ്പെടുത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
ജോയി തോമസിന്റെ നില അതീവഗുരുതരമായി തുടരുകയാണ്.
കോട്ടയം മീനടം മാളികപ്പടിക്ക് സമീപം ശനിയാഴ്ച ഉച്ചക്കാണ് നാടിനെ നടുക്കിയ സംഭവം. മീനടം കണ്ണൊഴുക്കത്ത് ജോയി തോമസിന്റെ (52) ഭാര്യ സാറാമ്മയാണ് (എൽസി-49) കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനൊടുവിൽ സാറാമ്മയോട് തട്ടിക്കയറിയ ജോയി, കൈക്കോടാലി കൊണ്ട് ഇവരെ വെട്ടുകയായിരുന്നു. അടുക്കളയിലാണ് സാറാമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോൾ ജോയി അടുക്കളയിൽ തന്നെയുണ്ടായിരുന്നു. ഒരു കൈയിൽ മൃതദേഹവും മറുകൈയിൽ കൈക്കോടാലിയുമായി നിന്ന ജോയി ആരെയും അടുക്കാൻ സമ്മതിച്ചില്ല. നാട്ടുകാർ അറിയിച്ചതനുസരിച്ച് ആദ്യം രണ്ട് പോലീസുകാർ എത്തിയെങ്കിലും ഇവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് കൂടുതൽ പോലീസ് എത്തി നാട്ടുകാരും ചേർന്നാണ് രക്തത്തിൽ കുളിച്ചുനിന്ന ജോയിയെ കീഴ്പ്പെടുത്തിയത്.
മാനസിക അസ്വാസ്ഥ്യമുള്ള ജോയി മദ്യത്തിന് അടിമയായിരുന്നതായി അയൽവാസികൾ പറയുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സയൻറിഫിക്ക് വിദഗ്ധരും എത്തിയിരുന്നു. സാറാമ്മയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഇവരുടെ മൂത്ത മകൾ കൊച്ചിയിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്യുകയാണ്. ഇളയ മകൾ പ്ലസ് ടു വിദ്യാർഥിയാണ്. പാമ്പാടി പോലീസ് കേസെടുത്തു.

No comments:
Post a Comment