വാഷിങ്ടണ്‍: മൈസൂരു കുവെമ്പുനഗര്‍ സ്വദേശിയായ വിദ്യാര്‍ഥി അഭിഷേക് സുധേഷ് ഭട്ട്(25) കാലഫോര്‍ണിയയിലെ ഹോട്ടലില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു.[www.malabarflash.com]
സാന്‍ ബര്‍ണാര്‍ഡിനോയിലെ കാലഫോര്‍ണിയ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന അഭിഷേകിന് പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ വച്ചാണ് വെടിയേറ്റത്.
രണ്ടുവര്‍ഷം മുമ്പാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി അഭിഷേക് കാലഫോര്‍ണിയയിലെത്തിയത്. ബിരുദപഠനം പൂര്‍ത്തിയാവാന്‍ നാലുമാസം മാത്രം ബാക്കിയിരിക്കെയാണ് ദാരുണാന്ത്യം.
വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അഭിഷേക് കൊല്ലപ്പെട്ടെന്ന വിവരം ഫോണ്‍ മുഖാന്തരം കുടുംബാംഗങ്ങള്‍ അറിഞ്ഞത്. സാന്‍ ബര്‍ണാര്‍ഡിനോയില്‍ അതിശക്തമായ ചുഴലിക്കാറ്റ് വീശുന്നതിനാല്‍ അഭിഷേകിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രയാസം നേരിടുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
No comments:
Post a Comment