Latest News

സഹോദരനെ തല്ലിയത് പകരം ചോദിക്കാൻ സ്കൂളിലെത്തിയ യുവാവും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയിൽ

തൊടുപുഴ: സഹോദരനെ തല്ലിയത് പകരം ചോദിക്കാൻ സ്കൂളിലെത്തിയ യുവാവും സുഹൃത്തുക്കളും കഞ്ചാവുമായി പോലീസ് പിടിയിൽ. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ പരിസരത്തുനിന്നാണ് രണ്ടു പൊതികളിലായി 11 ഗ്രാം കഞ്ചാവുമായി 4 വിദ്യാർഥികൾപോലീസ് പിടിയിലായത്.[www.malabarflash.com]

കടനാട് സ്വദേശി വല്യത്ത് ബിറ്റോ ബേബി (19), കുഞ്ചിത്തണ്ണി പുത്തൻവീട്ടിൽ അനന്തു(22), മടക്കത്താനം ശ്രീശൈലത്തിൽ അനന്തകൃഷ്ണൻ(19), മുനിയറ പുത്തൻപുരയിൽ അശ്വിൻ സന്തോഷ്(18) എന്നിവരാണ് പിടിയിലായത്.

സ്കൂൾ കുട്ടികൾക്ക് കച്ചവടം ചെയ്യാനായി ചെറിയ പൊതികളാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ബിറ്റോ ബേബിയുടെ കാറിൽ ഡ്രൈവിങ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. ഇവരെ മുൻ‌പും സ്കൂൾ പരിസരത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

പോളി ടെക്നിക്കിലും ഐടിഐയിലും പഠിക്കുന്നവരാണ് നാല് വിദ്യാർഥികളും. മുൻപ് പല കേസുകളിലും സംശയത്തെ തുടർന്ന് പോലീസ് നിരീക്ഷണം നടത്തിവന്നവരാണ് ഇപ്പോൾ പിടിയിലായത്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.