കാസറകോട്: രാജ്യത്തൊട്ടാകെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ഫാസ്റ്റ്ടാഗ് പദ്ധതി ഉടന്‍ പിന്‍വലിക്കണമെന്ന് പിഡിപി കാസറകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.[www.malabarflash.com]
ജില്ലാ മണ്ഡലം ഭാരവാഹികളുടെ യോഗം പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. ഐ എസ് എഫ് മുന്‍ സംസ്ഥാന ട്രെഷര്‍ സാദിക്ക് മുളിയടക്കം പ്രതിജ്ഞ ചെല്ലികൊടുത്തു.
ഇസ്മായില്‍ ആരിക്കാടി, ഇബ്രാഹിം കോളിയഡുകം, അബ്ദുള്ള കുഞ്ഞി ബദിയഡുക്ക, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, മുഹമ്മദ് മൗലവി ചാത്തങ്കൈ, അഷ്റഫ് ബോവിക്കാനം,സിദ്ദിഖ് ബത്തൂല്‍, അഷ്റഫ് ആരിക്കാടി,മൂസ അടക്കം, ഉസ്മാന്‍ ഉദുമ, അഫ്സര്‍ മള്ളങ്കൈ, അനന്തന്‍ മാങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
അബ്ദുല്‍ റഹിമാന്‍ പുത്തികെ സ്വാഗതവും ഷാഫി കളനാട് നന്ദിയും പറഞ്ഞു
No comments:
Post a Comment