ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കണമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി. നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.[www.malabarflash.com]
ആരെങ്കിലും പൊതുമുതല്‍ നശിപ്പിച്ചാല്‍ അവരെ വെടിവച്ചുകൊല്ലാമെന്ന് ഞാന്‍ ജില്ലാ ഭരണകൂടത്തോടും റെയില്‍വേ അധികൃതരോടും പറഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രിയെന്ന നിലയിലാണ് ഞാന്‍ ഈ നിര്‍ദേശം നല്‍കുന്നത്. കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പശ്ചിമ ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിനകം തന്നെ റെയില്‍ വേ നഷ്ടം നേരിടുമ്പോള്‍ അക്രമപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അംഗദി പറഞ്ഞു. "റെയില്‍വേയില്‍ അടിസ്ഥാന സൗകര്യ വികസനവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി 13 ലക്ഷം ജീവനക്കാരാണ് രാവുംപകലും ജോലി ചെയ്യുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ചില സാമൂഹ്യവിരുദ്ധരാണ് രാജ്യത്ത് പ്രശ്‌നം ഉണ്ടാക്കുന്നത്." - അംഗദി കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment