കണ്ണൂർ: പത്തു കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കണ്ണൂർ ടൗൺ പോലീസ് ഗുജറാത്തിൽനിന്ന് അറസ്റ്റ് ചെയ്തു. പൊതുവാച്ചേരിയിലെ കേളോത്ത് കുന്നുപറന്പത്ത് കെ.കെ. നിധിൻ രാജാണ് (30) അറസ്റ്റിലായത്. [www.malabarflash.com]
കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബി.എസ്. ബാവിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
2009 കാലയളവിൽ കണ്ണൂർ നഗരം കേന്ദ്രീകരിച്ച് പിടിച്ചുപറി നടത്തിവന്നിരുന്നത് നിധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമായിരുന്നു. 2009-ൽ കണ്ണൂർ പഴയ ബസ്സ്റ്റാൻഡിലെത്തിയ സിക്കുകാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവത്തിലെ മുഖ്യപ്രതിയാണ് നിധിൻ. കൂടാതെ താവക്കര അണ്ടർബ്രിഡ്ജിനു സമീപം ഇരിക്കൂർ സ്വദേശിയായ സുനിലിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്സും അഞ്ചുപവൻ സ്വർണവും കവർന്ന സംഭവത്തിലും ഇയാൾ പ്രതിയാണ്.
നിധിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തിലുള്ള നാലുപേരെയും കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ, വളപട്ടണം, ചക്കരക്കൽ, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകൾ നിലവിലുണ്ട്. കവർച്ച, ആയുധം കൈവശംവയ്ക്കൽ, അടിപിടിക്കേസ് തുടങ്ങിയ പത്തോളം കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ ജുവനൈൽ കോടതിയിലും കേസുണ്ട്.
2009-ൽ കണ്ണൂരിൽനിന്ന് ഇയാൾ ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു. അടുത്ത ബന്ധുക്കളെയും കൊണ്ടാണ് ഇയാൾ നാട്ടിൽനിന്ന് മുങ്ങിയത്. അതിനാൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഗുജറാത്തിലെ ഭവ്നഗറിൽ ടയർ പഞ്ചർ ഷോപ്പ് നടത്തിവരികയായിരുന്നു നിധിൻ. ഇതിനിടെ ഗുജറാത്ത് സ്വദേശിനിയുമായി വിവാഹവും നടന്നു. ഗുജറാത്തിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയും കണ്ണൂർ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. എഎസ്ഐ ഹാരിഷ്, സീനിയർ പോലീസ് ഓഫീസർ രാജേഷ് അഴീക്കോട്, സിവിൽ പോലീസ് ഓഫീസർ ബാബു പ്രസാദ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

No comments:
Post a Comment