കോട്ടയം: ജില്ലയിലെ രജിസ്ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടെ പ്രിൻസിപ്പൽ സബ് രജിസ്ട്രാർ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം പ്രിൻസിപ്പൽ സബ് രജിസ്ട്രാർ പാലക്കാട് കണ്ണാടി കാവ്യ ഭവനിൽ ശിവദാസ് വിശ്വനാഥ് (53)ആണ് മരിച്ചത്. സ്ഥാനക്കയറ്റം ലഭിച്ചു കോട്ടയത്തു ചുമതലയേറ്റ് ഒരു മാസം പൂർത്തിയായതേയുള്ളു.[www.malabarflash.com]
വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ സിവിൽ സ്റ്റേഷൻ വളപ്പിലെ രജിസ്ട്രാർ ഓഫീസിലായിരുന്നു സംഭവം. രജിസ്ട്രേഷൻ ഐജി പങ്കെടുക്കുന്ന യോഗമായിരുന്നു ജില്ലാ രജിസ്ട്രാർ ഓഫീസിൽ ക്രമീകരിച്ചിരുന്നത്. ഇവിടെ ജില്ലയിലെ രജിസ്ട്രേഷൻ വിഭാഗത്തിലെ മേധാവിമാരെല്ലാം പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ ശിവദാസ് വിശ്വനാഥ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ജീവനക്കാർ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തുടർന്ന് ജില്ലാ രജിസ്ട്രാർതന്നെ മരണവിവരം ബന്ധുക്കളെ അറിയിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
ഭാര്യ - ബബിത വിശ്വനാഥ്. മക്കൾ: വിഖ്നേഷ് വിശ്വനാഥ് (ബിഎസ്സി വിഷ്വൽ കമ്യൂണിക്കേഷൻസ് വിദ്യാർഥി, നെഹ്റു കോളജ്), വിഷ്ണുജ വിശ്വനാഥ് (എംഫാം വിദ്യാർഥി, ശ്രീശങ്കര കോളജ്).

No comments:
Post a Comment