പയ്യന്നൂര്‍: കുട്ടിയെ അങ്കണവാടിയിലാക്കി കാമുകനോടൊപ്പം നാടുവിട്ട യുവതിയെ ജുവനൈല്‍ ആക്ട് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം പാടിയോട്ടുചാല്‍ കുണ്ടുവാടിയിലെ നീന (23)യെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കോഴിക്കോട് കൊയിലാണ്ടി തിരുവണ്ണൂരിലെ വാടകവീട്ടില്‍ കാമുകൻ സൂരജിനൊപ്പം കഴിഞ്ഞുവരുന്നതിനിടെയാണ് യുവതിയെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി യുവതിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.
കോടതിയുടെ ഇടപെടലുണ്ടായതിനെ തുടര്‍ന്ന് യുവതിയെ വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. നടപടികള്‍ തുടരാന്‍ പോലീസിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സംഭവത്തില്‍ യുവതിയെ ജുവനൈല്‍ ആക്ട് പ്രകാരം ഒന്നാംപ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ജുവനൈല്‍ ആക്ട് പ്രകാരം കാമുകൻ സൂരജിനെ കോടതി റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 26നാണ് ഇരുവരെയും കാണാതായത്. പാലക്കാട് ഒരു കമ്പനിയില്‍ സെയില്‍സ്മാനായിരുന്ന സൂരജ് കുറച്ചുനാളുകളിലായി പെരളത്തെ ഒരു ബേക്കറി സ്റ്റാളില്‍ ജോലിചെയ്തുവരികയായിരുന്നു. അതിനിടയിലായിരുന്നു തിരോധാനം. കാണാതായ യുവതിയുടെ ഭര്‍ത്താവും സൂരജുമായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പമാണ് സൂരജും യുവതിയുമായി അടുക്കാനിടയാക്കിയതത്രെ. ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണമുള്‍പ്പെടെ നാല് ലക്ഷം രൂപയും സഹോദരന്റെ കാറുമായാണ് സൂരജ് മുങ്ങിയത്.

No comments:
Post a Comment