പാലക്കുന്ന്: കരിപ്പോടി എ.എൽ.പി.സ്കൂളിലെ കുട്ടികൾ നാട്ടിലെ അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു.[www.malabarflash.com]
പ്രധാനാദ്ധ്യാപിക പി.ആശ, മാനേജർ സി.കെ.ശശി ആറാട്ടുകടവ്, പിടിഎ പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ്, പി.വി.രഞ്ജിത്ത്, മുഹമ്മദ് സലീം എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു
തെയ്യം കലാകാരൻ എരോലിലെ മുരളി പണിക്കർ, സമകാലിക നൃത്തത്തിൽ പേരെടുത്ത നാടക നടൻ മുദിയക്കാലിലെ ദീലീപ് ചിലങ്ക, നാട്ടുവൈദ്യൻ ആറാട്ടുകടവിലെ കുഞ്ഞിരാമൻ വൈദ്യർ, എഴുത്തുകാരൻ പക്കത്തെ ജി.അംബുജാക്ഷൻ മാസ്റ്റർ, കാടകൃഷിയിൽ പേരെടുത്ത ആറാട്ടുകടവിലെ കുഞ്ഞികൃഷ്ണൻ നായർ എന്നിവരെയാണ് സ്കൂളിലെ കുട്ടിക്കൂട്ടം വീടുകളിൽ ചെന്ന് ആദരിച്ചത്.
പുതുമ നൽകുന്ന വൈവിധ്യങ്ങളായ അറിവുകൾ ഇവർ കുട്ടികൾക്ക് പകർന്നു നൽകി.
No comments:
Post a Comment