Latest News

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ

കാസർകോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. ശങ്കരംപാടി സ്വദേശി വി.എസ്. രവീന്ദ്രനെ കാസർകോട് ജില്ലാ കോടതിയാണ് ശിക്ഷിച്ചത്.[www.malabarflash.com]

പ്രതി ജീവിതാവസാനം വരെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കണമെന്ന് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ വിധിച്ചു. ഇതുകൂടാതെ 25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികതടവ് അനുഭവിക്കണം.

പോക്സോ വകുപ്പ് ഭേദഗതി ചെയ്ത് കൂടുതൽ കർക്കശമാക്കിയ ശേഷമുള്ള ആദ്യ കേസാണിത്.

2018 സെപ്തംബര്‍ ഒമ്പതിന് ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. ഇയാളുടെ വീട്ടിലെക്ക് എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്‌കോഡ് (എസ്.എം.എസ്) ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായകാണ് കേസന്വേഷിച്ചത്. 23 രേഖകള്‍ ഹാജരാക്കുകയും 22 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായയാണ് ഹാജരായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.