കാസര്‍കോട്: കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ ലേലത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റിനടുത്ത മത്സ്യമാര്‍ക്കറ്റിലാണ് സംഭവം.[www.malabarflash.com]
മാര്‍ക്കറ്റിലെ റോഡ് തടസ്സപ്പെടുത്തി മത്സ്യ ലേലം നടത്തുന്നതിനെ ചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്. മത്സ്യലേലം കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതടക്കമുള്ള വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കിയതിനെ വെള്ളിയാഴ്ച രാവിലെ ചിലര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി ഉച്ചയോടെ വീണ്ടും പ്രശ്‌നങ്ങളുണ്ടായതോടെ സംഘട്ടനവും അരങ്ങേറുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ എസ്.ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരുസംഘം അക്രമമഴിച്ചുവിട്ടു. പൊലീസ് ലാത്തിവീശിയതോടെയാണ് ഇവര്‍ പിന്തിരിഞ്ഞത്. പൊലീസിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഗരസഭയും പൊലീസും ഇടപെട്ട് റോഡരികിലെ മത്സ്യ വില്‍പനയും ലേലവും മത്സ്യ മാര്‍ക്കറ്റിലേക്ക് മാറ്റിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാതെ പോകുകയാണ്.

No comments:
Post a Comment