തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നു വീതം വർധിപ്പിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടും കേരള മുൻസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.[www.malabarflash.com]
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയ്ക്കെല്ലാം ഇതു ബാധകമാണ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകൾ പുനർ നിർണയിക്കും.
നിലവിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13ൽ കുറയാനോ 23ൽ കൂടാനോ പാടില്ലെന്നാണു വ്യവസ്ഥ. അത് 14 മുതൽ 24 വരെ ആക്കാനാണ് ഓർഡിനൻസിൽ വ്യവസ്ഥചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതേ രീതിയിൽ വർധിക്കും. ജില്ലാപഞ്ചായത്തിൽ നിലവിൽ അംഗങ്ങളുടെ എണ്ണം 16ൽ കുറയാനോ 32ൽ കൂടാനോ പാടില്ല. അത് 17 മുതൽ 33 വരെ ആക്കാനാണ് നിർദ്ദേശം.
മുനിസിപ്പൽ കൗണ്‍സിലിലും ടൗണ്‍പഞ്ചായത്തിലും ഇരുപതിനായിരത്തിൽ കവിയാത്ത ജനസംഖ്യയ്ക്ക് നിലവിൽ 25 അംഗങ്ങളാണ് ഉള്ളത്. ഇരുപതിനായിരത്തിൽ കവിയുന്ന ജനസംഖ്യയ്ക്ക് പരമാവധി 52 അംഗങ്ങൾ എന്നതിന് വിധേയമായി ആദ്യത്തെ ഇരുപതിനായിരത്തിന് 25 ഉം കവിയുന്ന ഓരോ 2500 പേർക്ക് ഓരോന്ന് വീതവുമാണ് വർധിക്കുക. നിലവിൽ 25 അംഗങ്ങളുള്ള മുൻസിപ്പൽ കൗണ്‍സിലിൽ നിർദ്ദിഷ്ട ഭേദഗതി പ്രകാരം 26 പേർ ഉണ്ടാകും. പരമാവധി 52 എന്നത് 53 ആകും.
നാല് ലക്ഷത്തിൽ കവിയാത്ത കോർപറേഷനിൽ ഇപ്പോൾ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോർപ്പറേഷനിൽ ഇപ്പോൾ പരമാവധി 100 കൗണ്‍സിലർമാരാണുള്ളത്. അത് 101 ആകും.
ഓർഡിനൻസിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ജനസംഖ്യാ വർധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് ഓർഡിനൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് സർക്കാർ കരുതുന്നു.

No comments:
Post a Comment