തൃശൂർ: വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പോലീസുകാർ ഹെൽമെറ്റ് വയ്ക്കാത്തതിന്റെ പേരിൽ ഫൈൻ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം.[www.malabarflash.com]
ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവാവ് ഇക്കാര്യം പറയുന്നത്. തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്ത് പിടിച്ച് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐയാണ് ഫൈൻ അടപ്പിച്ചതെന്ന് യുവാവ് പറയുന്നു.
യുവാവ് പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ മോശമായ രീതിയിലാണ് പോലീസുകാർ തന്നോട് പെരുമാറിയതെന്നും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കടം വാങ്ങിയ പൈസയാണ് പോലീസുകാർ ഫൈൻ അടപ്പിച്ചതെന്നും യുവാവ് പറയുന്നു.
No comments:
Post a Comment