മഞ്ചേശ്വരം: മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്തു. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ബസിനെ മറികടന്നു വന്ന് കല്ലെറിഞ്ഞത്.[www.malabarflash.com]
ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി എന്‍ ഷിബുവിനെ (44) പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ ഭാഗത്തേക്കാണ് കല്ലെറിഞ്ഞത്. ഏറുകൊണ്ട ബസ് ഡ്രൈവര്‍ ഉടന്‍ ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തിയതിനാല്‍ നിയന്ത്രണംവിട്ടുള്ള വന്‍ അപകടം ഒഴിവായി.
വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

വൈകീട്ട് 6.45 മണിയോടെ മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിന് സമീപത്തുവെച്ച് കേരള കെഎസ്ആര്‍ടിസി എറിഞ്ഞ് തകര്‍ത്തിരുന്നു. ഇതില്‍ ആര്‍ക്കും പരിക്കില്ല.
ബസ് കണ്ടക്ടര്‍ പ്രസാദിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഭവങ്ങളിലായി 25,000 രൂപ വീതം നഷ്ടം സംഭവിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment