മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടക്കുന്ന മംഗളൂരുവില്‍ കടുത്ത നിയന്ത്രണങ്ങൾ. മംഗളൂരുവിലെ നഗരത്തിലും ദക്ഷിണ കന്നഡ ജില്ലയിലും ഇന്റർനെറ്റ് നിരോധിച്ചു. രാത്രി 10 മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം. മംഗളൂരുവിലെ എല്ലാ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.[www.malabarflash.com]
മംഗളൂവിൽ വ്യാഴാഴ്ച ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധത്തിനിടെ 20 പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
മംഗളൂരുവിൽ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗളൂരുവിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കാണ് ഡിജിപിയാണ് ജാഗ്രതാ നിർദേശം നൽകിയത്.

No comments:
Post a Comment