Latest News

മംഗളൂരുവില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മമതാ ബാനര്‍ജി പ്രഖ്യാപിച്ച 10 ലക്ഷം കൈമാറി

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ മംഗളൂരുവില്‍ പോലിസ് അകാരണമായി വെടിവച്ചുകൊലപ്പെടുത്തിയ രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി.[www.malabarflash.com]
പശ്ചിമബംഗാളില്‍നിന്ന് രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരാണ് ശനിയാഴ്ച മംഗളൂരുവില്‍ ധനസഹായം കൈമാറാനെത്തിയത്. ലോക്‌സഭാംഗം ദിനേശ് ത്രിവേദി, രാജ്യസഭ എംപി നദീമുല്‍ ഹഖ് എന്നിവര്‍ മംഗളൂരു പോലിസ് വെടിവയ്പ്പില്‍ മരിച്ച അബ്ദുല്‍ ജലീല്‍, നൗഷീദ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതമുള്ള ചെക്കുകളാണു നല്‍കിയത്.

പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കുനേരേ പോലിസ് നടത്തിയ വെടിവയ്പ്പില്‍ ഈമാസം 19നാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് തങ്ങളെ ഇങ്ങോട്ടയച്ചതെന്ന് ത്രിവേദി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഇതില്‍ രാഷ്ട്രീയമില്ല. മംഗളൂരു പോലിസിന്റെ മനുഷ്യത്വരഹിതപ്രവൃത്തിയില്‍ ഇരകളായവരുടെ കുടുംബങ്ങളോട് കാണിക്കുന്ന മനുഷ്യത്വം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നേരത്തെ ഇരകളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചെങ്കിലും പിന്നീട് നിഷേധിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഓരോ കുടുംബത്തിനും അഞ്ചുലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.