Latest News

കളിക്കളത്തില്‍ കുഴഞ്ഞുവീണ് മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: കളിക്കളത്തില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തലക്കുളത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പുറക്കാട്ടിരി കുറ്റിയില്‍ ലക്ഷ്മി വിഹാറില്‍ സുകുമാരന്‍ നായരുടെ മകന്‍ ഗോവിന്ദരാജ്(52) ആണ് മരിച്ചത്.[www.malabarflash.com]

രാവിലെ എട്ടിനു പുറക്കാട്ടിരിയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

കോഴിക്കോട് സഫിയ ട്രാവല്‍സിലെ ഐടി മാനേജരായിരുന്നു. മാതാവ്: കുഞ്ഞുലക്ഷമി അമ്മ. ഭാര്യ: ഡോ: റീത്ത. മക്കള്‍: സഞ്ജയ് ഗോവിന്ദ് (എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി, പാലക്കാട്), സൗരവ് ഗോവിന്ദ്(ഭവന്‍സ് സ്‌കൂള്‍ 9ാം ക്ലാസ് വിദ്യാര്‍ഥി, പൂളാടിക്കുന്ന്). സഹോദരങ്ങള്‍: ഡോ. രാജലക്ഷ്മി(അങ്കമാലി), രേഖ(ഫറോക്ക്).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.