Latest News

മധുരത്തിൻ മധു വിശേഷമറിയാൻ അവർ ഒത്തുകൂടി

കാസര്‍കോട്: കേരള വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടത്തിവരുന്ന "പ്രതിഭകൾക്കൊപ്പം'' പരിപാടിയോടനുബന്ധിച്ച് ബെളിഞ്ച എ എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും എൻ കെ എം ബെളിഞ്ചയുടെ വസതിയിൽ ഒത്തുകൂടി.[www.malabarflash.com]

എഴുത്ത് രംഗത്ത് ശ്രദ്ധേയനായ എൻ കെ എം ബെളിഞ്ചയുടെ നേതൃത്വത്തിൽ ബെളിഞ്ച സ്കൂളിൽ പുറത്തിറക്കിയിരുന്ന മധുരം എന്ന കൈയ്യെഴുത്ത് പത്രത്തിന്റെ മധു വിശേഷങ്ങളറിയാൻ എത്തിയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കിട്ടിയത് ഹൃദ്യമായ അനുഭവങ്ങൾ.

ബെളിഞ്ച എ എൽ പി സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് നാലാം ക്ലാസ് വിദ്യാർത്ഥികൾ പുറത്തിറക്കിയിരുന്ന 'മധുരം' എന്ന ആഴ്ച പത്രത്തിന്റെ അണിയറ പ്രവർത്തനത്തിൽ നിന്നും നേടിയെടുത്ത പത്രപ്രവർത്തന പരിചയമാണ് എഴുത്ത് രംഗത്തേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂളിൽ നിന്നും കിട്ടിയ അനുഭവങ്ങളും അറിവുകളും കുട്ടികളുമായി പങ്കുവെച്ചു. വായനയുടെ പ്രാധാന്യവും എഴുത്തിന്റെ മൂല്യവും അറിയിച്ച അദ്ദേഹത്തിന്റെ നന്ദി പ്രസംഗം കുട്ടികൾക്ക് നവ്യാനുഭവമായി. സ്കൂളിനും അധ്യാപകർക്കും പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ച് രചന നിർവഹിച്ച പുസ്തകം സ്കൂൾ ലൈബ്രറിക്ക് കൈമാറി.
സ്കൂൾ എഡ്മാസ്റ്റർ സൂര്യൻ മാഷ് എൻ കെ എം ബെളിഞ്ചക്ക് ബൊക്ക നൽകി ഷാൾ അണിയിച്ച് ആദരിച്ചു. ചടങ്ങിൽ സ്കൂൾ അധ്യാപകരായ രവീന്ദ്രൻ നീർച്ചാൽ, ജൈഷൻ കരിവേടകം,കുട്ടൻ നീലേശ്വരം, ഖലീൽ ബെളിഞ്ച, നാരായണി ടീച്ചർ നീലേശ്വരം തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.