Latest News

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് റിമാന്‍ഡില്‍

മുക്കം: ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.[www.malabarflash.com]

ആനയാംകുന്ന് മുരിങ്ങംപുറായി സ്വദേശി റിനാസിനെയാണ് താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. ഐ.പി.സി 306 ( ആത്ഹമത്യ പ്രേരണ), 366 (തട്ടിക്കൊണ്ട് പോകല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

വിദ്യാര്‍ഥിനി ആന്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് പ്രതിയായ റിനാസ് വിദ്യാര്‍ഥിനിയുടെ ഫോണ്‍ വാങ്ങിക്കൊണ്ട് പോയിരുന്നു. ഈ ഫോണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിനിയുടെയും റിനാസിന്റെയും ഫോണ്‍ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പോലീസ് സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്. 

വിദ്യാര്‍ഥിനിയുടെ ഡയറി മുക്കം പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ സഹപാഠികളെയും പോലീസ് ചോദ്യം ചെയ്തു. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിദ്യാര്‍ഥിനിയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് സ്‌കൂള്‍ വിട്ടുവന്ന വിദ്യാര്‍ഥിനി, അമ്മ കറന്റ് ബില്ലടയ്ക്കാന്‍ പോയപ്പോള്‍ വീട്ടിലെ മുറിയില്‍ തൂങ്ങുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.