Latest News

അന്നം നൽകുന്ന നാടിന്റെ ആഘോഷത്തിന്റെ ഭാഗമായി അമീർ കാപ്പിൽ

അബുദാബി: യു.എ.ഇ ദേശീയ ദിനാഘോഷത്തിൽ സ്വദേശികളൊടൊപ്പം വിദേശികളും പങ്കെടുക്കുന്നത് ദേശീയദിനത്തിന് പൊലിമ വർധിക്കുന്നു. അന്നം തരുന്ന നാടിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ച് നാൽപ്പത്തെട്ടാം ദേശീയദിനത്തിലും പതിവ് തെറ്റിക്കാതെ കാസർകോട് ഉദുമ കാപ്പിൽ സ്വദേശി അമീർ കാപ്പിൽ സജീവമായി.[www.malabarflash.com]

വർഷങ്ങളായി യു.എ.ഇ രാജ്യത്തോടൊപ്പം ദേശീയ ദിനത്തിൽ സജ്ജീവമാവുന്നത് പ്രശസ്തമാണ്. പെറ്റമ്മയായ സ്വന്തം രാജ്യത്തെപ്പോലെ യു.എ.ഇയെയും സ്നേഹിക്കുകയാണ് അമീർ. 

അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നിങ്ങനെ ഏഴ് ചെറു രാജ്യങ്ങൾ ചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരിൽ ഒരൊറ്റ രാജ്യമായിട്ട് 48 വർഷമായ ഈ ആഘോഷത്തിൽ പങ്കെടുക്കാൻ പറ്റിയ സന്തോഷത്തിലാണ് അമീർ.
 അബുദാബി ബനിയാസിൽ ബിസിനസ്കാരനായ അമീറിന്റെ വസ്ത്ര ധാരണയിലുമുണ്ട് ഈ രാജ്യത്തോടുള്ള സ്നേഹം. കാസർകോട് പ്രമുഖ സാമൂഹിക പ്രവർത്തകനായ കെ.ബി.എം ശരീഫിന്റെ സഹോദരൻ കൂടിയാണ് അമീർ കാപ്പിൽ. 

മാത്രമല്ല, എല്ലാ വർഷവും വാഹനങ്ങൾ അലങ്കരിച്ച് നിരവധി പ്രശസകളും അമീർ നേടിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.