ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിലെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുളള പകല്‍ പരിപാലന കേന്ദ്രമായ ബഡ്‌സ് റിഹാബിലേഷന്‍ സെന്ററിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു.[www.malabarflash.com]
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പ്രഭാകരന്‍ തെക്കേക്കര, കെ സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്‍വര്‍ മാങ്ങാട്, വി കുഞ്ഞിരാമന്‍, പഞ്ചായത്തംഗങ്ങളായ കെ വി അപ്പു, പ്രീനാ മധു, ചന്ദ്രന്‍ നാലാംവാതുക്കല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉദുമ ഗ്രാമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബുബക്കര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment