Latest News

സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകം കര്‍ണ്ണാടകയിലെ ഉന്നതരുടെ ഇടപെടല്‍ അന്വേഷണ വിധേയമാക്കണം: ജനകീയ നീതി വേദി

കാസര്‍കോട്:[www.malabarflash.com] ഏറെ ദുരൂഹമായ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ട ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബാഗ്ലൂര്‍, മാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളായ സമ്പന്നരുടെയും മുന്‍ കേന്ദ്ര മന്ത്രിമാരുടെയും, എം.എല്‍.എ.മാരുടെയും ഇടപാടിനെ കുറിച്ചും, ഇടപെടലിനെ കുറിച്ചും, മുന്‍ കാല പ്രാബല്യത്തോടെ പുതുതായി വരുന്ന സി.ബി.ഐ.സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ ജനകീയ നീതി വേദി ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് മേല്‍പറമ്പില്‍ സി.എം.ഉസ്താദിന്റെ കൊലപാതകത്തിന്റെ നാള്‍വഴികള്‍ എന്ന പേരില്‍ പൊതുയോഗം സംഘടിപ്പിക്കുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി അന്വേഷണ സംഘങ്ങള്‍ ഒഴിവാക്കി പോയ സംഭവങ്ങളുെടെ നേര്‍കാഴ്ചകള്‍ പൊതു സമൂഹത്തിന് മുന്നില്‍ സംവദിക്കുമെന്നും, ഹൈക്കോടതി അഭിഭാഷകരടക്കമുള്ള പ്രമുഖ സാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും ജനകീയ നീതി വേദി ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീന്‍ കെ. മക്കോട് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.