Latest News

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിക്ക് ഉജ്വല തുടക്കം

ദേളി (കാസര്‍കോട്): അറിവനുഭവങ്ങളുടെ അമ്പതാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ മൂന്ന് നാള്‍ നീണ്ട് നില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് ഉജ്ജ്വല തുടക്കം.[www.malabarflash.com]

ഒരു വര്‍ഷം നീണ്ട് നിന്ന വിവിധ കര്‍മ പദ്ധതികളുടെ സമാപ്തി കുറിച്ച് നടക്കുന്ന ജൂബിലി സമ്മേളനത്തിന്റെ പ്രഥമ ദിനം സിയാറത്ത്, ഖത്മുല്‍ ഖുര്‍ആന്‍, ദിക്‌റ് ഹല്‍ഖ തുടങ്ങിയ പരിപാടികളാല്‍ ആത്മീയ ധന്യം. പ്രമുഖ പണ്ഡിതരും സയ്യിദുമാരും പ്രാസ്ഥാനിക നായകരും സഅദാബാദിലെത്തി.

സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ പ്രാര്‍ഥന നടത്തി. ഡോ സുഫ്‌യാന്‍ ഹുസൈന്‍ മലേഷ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബ്ദുല്ല ഹാശിമി യു എ ഇ, ഖാലിദ് ഫറജ് പാലസ്തീന്‍, ഡോ രവിചന്ദ്രന്‍ പുരുഷോത്തമന്‍ മലേഷ്യ മുഖ്യാതിഥി ആയിരുന്നു. താജുശ്ശരീഅ എം അലികുഞ്ഞി മുസ്‌ലിയാര്‍ ശിറിയ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ആമുഖ ഭാഷണം നടത്തി. അസ്സഅദാ പ്രകാശന കര്‍മം സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നിര്‍വഹിച്ചു.
സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സുഹൈല്‍ തങ്ങള്‍ അസ്സഖാഫ്, വി എച്ച് അലി ദാരിമി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ടൈംസ് ഓഫ് ഇന്ത്യ സിനിയര്‍ അസിസ്റ്റര്‍ എഡിറ്റര്‍ മുഹമ്മദ് വജീഹുദ്ദീന്‍, മുസ്തഫ ഹാജി പനാമ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ,സയ്യിദ് ത്വാഹ ബാഫഖി, ഹൈദ്രൂസ് ഹാജി എറണാകുളം, ഖാലിദ് മുംബൈ, കല്ലട്ര മാഹിന്‍ ഹാജി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതം പറഞ്ഞു.

തളങ്കര മാലിക് ദീനാര്‍, മേല്‍പറമ്പ്, കീഴുര്‍ സഈദ് മുസ് ലിയാര്‍, നൂറുല്‍ ഉലമ മഖാമുകളില്‍ നടന്ന സിയാറത്ത് നടന്നു.

രാത്രി നടന്ന ജലാലിയ്യ, ദിഖ്ര്‍ ഹല്‍ഖക്ക് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് കെ എസ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. പ്രാര്‍ഥനക്ക് സയ്യിദ് ഖലീല്‍ തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി.

ശനിയാഴ്ച രാവിലെ ബയോഡൈവേഴ്‌സിറ്റി സമ്മിറ്റ് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം അക്കാദമിക് സെമിനാര്‍, നാഷണല്‍ ഹാര്‍മണി ഫിയസ്റ്റ, ഉറുദു ദഅ് വാ കോണ്‍ഫറന്‍സ്, ഹിഫ്‌ള് സംഗമം, ശൈഖ് സാഇദ് ടോളറന്‍സ്, ആദര്‍ശ സമ്മേളനം, സാംസ്‌കാരിക സന്ധ്യ എന്നി പരിപാടികള്‍ നടക്കും. ഞായറാഴ്ച വൈകിട്ട് സനദ് ദാന മഹാ സമ്മേളനത്തോടെ സമാപിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.