ചെറുവത്തുർ: കേരള ഫോട്ടോഗ്രാഫേഴ്സ് ആൻറ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) ചെറുവത്തൂർ ഏരിയാ സമ്മേളന ഭാഗമായി കാലിക്കടവിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.[www.malabarflash.com]
ടൂർണ്ണമെന്റ് ജില്ലാ സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഏരിയാ പ്രസിഡന്റ് വിനീഷ് റെയിൻബോ അധ്യക്ഷത വഹിച്ചു.യൂണിയൻ സംസ്ഥാന സെക്രട്ടറി വി സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ.ഏരിയാ കമ്മറ്റി അംഗം ലിബുലാൽ ശക്തി ക്ലബ്ബ് സെക്രട്ടറി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
മധു ല നാമ സ്വാഗതവും വിജേഷ് കെ.വി നന്ദിയും പറഞ്ഞു.
ടൂർണമെൻറിൽ സുധി ഫേസ് ടു ഫേസ് ടീം ഒന്നാം സ്ഥാനവും രാഹുൽ ലൂമിയർ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
No comments:
Post a Comment