എട്ട് വർഷമായി കരസേനയിൽ മെഡിക്കൽ വിഭാഗത്തിൽ ഡ്രൈവറായി സേവനമനുഷ്ടിക്കുന്ന നിധിൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകായിരുന്നു.
ഞായറാഴ്ച രാവിലെയാണ് അപകടവിവരം വീട്ടുകാരെ അറിയിച്ചത്. ബന്ധുക്കൾ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഭൗതികശരീരം തിങ്കളാഴ്ച നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
സഹോദരി: അശ്വതി (വിദ്യാർത്ഥിനി).
കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയ നിധിൻ ഒക്ടോബർ രണ്ടിനാണ് തിരികെ ജോലിയിൽ പ്രവേശിക്കാനായി ഡൽഹിയിലേക്ക് പോയത് അമ്പലത്തറ കുമ്പളയിലാണിപ്പോൾ നിധിൻ പുതിയ വിട് വെച്ച് താമസിക്കുന്നത് യുവസൈനികന്റെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
No comments:
Post a Comment