Latest News

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി: എസ് വൈ എസ് റോഡ് ഷോ തുടങ്ങി

കാസര്‍കോട്: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചരണ ഭാഗമായി ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന സഅദിയ്യ റോഡ് ഷോക്ക് തുടക്കമായി.[www.malabarflash.com]

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജാഥാ നായകന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

രാവിലെ ദേളി സഅദാബാദില്‍ നൂറുല്‍ ഉലമ എം എ ഉസ്താദ് മഖ്ബറയില്‍ നടന്ന സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി.
താജുല്‍ ഫുഖഹാ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു
മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് , സയ്യിദ് ജലാലുദ്ദീന്‍ സഅദി മള്ഹര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, ഹംസ മിസ്ബാഹി ഓട്ടപ്പടവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട് ടൗണില്‍ നല്‍കിയ സ്വീകരയോഗത്തില്‍ സയ്യിദ് കരീം അല്‍ ഹാദി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മൊയ്തു സഅദി ചേരൂര്‍, സുലൈമാന്‍ സഖാഫി, ഷംസുദ്ദീന്‍ പുതിയ പുര, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സംബന്ധിച്ചു.
ചട്ടഞ്ചാലില്‍ അഹ്മദ് മുസ്ലിയാര്‍ കുണിയ അധ്യക്ഷത വഹിച്ചു
സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ്, അബൂബക്കര്‍ സഅദി നെക്രാജെ, അസൈനാര്‍ സഖാഫി സംബന്ധിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തൃക്കരിപ്പൂരില്‍ സമാപിച്ചു.
ബുധനാഴ്ച രാവിലെ 10ന് ബോവിക്കാനം, 11ന് - ബദിയഡുക്ക, 12- സീതാംഗോളി, ഒരു മണി പുത്തിഗെ മുഹിമ്മാത്ത് ഉച്ചക്കു രണ്ടുമണിക്ക് കുമ്പള, 3.00 ബന്തിയോട്, 3.30 - ഉപ്പള, 4.00- ഹൊസങ്കടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 4.30ന് മജീര്‍പള്ളയില്‍ സമാപിക്കും.
ഓരോ കേന്ദ്രങ്ങളിലും പ്രമുഖര്‍ സന്ദേശപ്രഭാഷണം നടത്തും. 44 സര്‍ക്കിള്‍ ടീം ഒലീവ് ചീഫുമാരും സോണ്‍ കമാണ്ടര്‍മാരും സ്ഥിരാംഗങ്ങായി പ്രത്യേക യൂണിഫോമില്‍ പങ്കെടുക്കുന്ന റോഡ് ഷോ അതാത് കേന്ദ്രങ്ങളില്‍ സോണ്‍ പരിധിയിലെ യൂണിറ്റിലെയും ടീം ഒലീവ് അംഗങ്ങള്‍ റാലിയില്‍ കണ്ണികളായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.