കാസര്‍കോട് : ഷാര്‍ജയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന മൊഗ്രാല്‍ സ്വദേശി കൊച്ചി മുഹമ്മദ് (52) ഹൃദയാഘാതംമൂലം മരിച്ചു.[www.malabarflash.com]
ഇരുപത് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു. മൊഗ്രാല്‍ കോട്ട മസ്ജിദിനു സമീപമുള്ള വാടക കെട്ടിടത്തിലാണ് താമസം.
പരേതനായ കൊച്ചി സുലൈമാന്റെയും ആയിഷയുടെയും മകനാണ്. ഉപ്പള മണ്ണംകുഴി അസൈനാറിന്റെ മകള്‍ അസ്മയാണ് ഭാര്യ. മകന്‍: സുലൈമാന്‍ മുബാരിസ്. സഹോദരി പരേതയായ ബീഫാത്തിമ.
മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
No comments:
Post a Comment