Latest News

വെള്ളക്കെട്ടിലായ റെയിൽവേ അടിപ്പാതയിൽ കാർ മുങ്ങി

തൃക്കരിപ്പൂർ: വെള്ളക്കെട്ടിലായ റെയിൽവേ അടിപ്പാതയിൽ കാർ മുങ്ങി. യാത്രക്കാർ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി സൗത്ത് തൃക്കരിപ്പൂരിലെ ഇളമ്പച്ചി–തലിച്ചാലം റെയിൽവേ അടിപ്പാതയിലാണ് സംഭവം.[www.malabarflash.com]

തൃക്കരിപ്പൂർ ചക്രപാണി മഹാ ക്ഷേത്ര പരിസരത്തെ ഒരു കുടുംബത്തിലെ 3 പേർ സഞ്ചരിച്ച കാറാണ് വെള്ളക്കെട്ടിൽ മുങ്ങിയത്. ഗതാഗതം നിരോധിച്ച അടിപ്പാതയിലേക്കു കാർ ഓടിക്കയറുന്നതു കണ്ടതിനെ തുടർന്നു പിന്നാലെ ഓടിയെത്തിയ നാട്ടുകാർ പകുതിയിൽ അധികം മുങ്ങിയ കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തു. കാർ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. 

കാലവർഷത്തിൽ വെള്ളക്കെട്ടിലായ അടിപ്പാതയിൽ നിലവിൽ ഒരാൾ പൊക്കത്തിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. മഴ വെള്ളത്തിനൊപ്പം അടിപ്പാതയിലെ ഉറവും വെള്ളക്കെട്ടിനു കാരണമായതോടെ തീർത്തും സഞ്ചാര യോഗ്യമല്ലാതായി മാറിയ അടിപ്പാതയിൽ വാഹന ഓട്ടം തടഞ്ഞിട്ടിരിക്കയാണ്.

ഇതു അറിയാതെയാണ് കാർ ഇതിലൂടെ ഓടിച്ചു പോകാൻ ശ്രമിച്ചത്. വാഹന ഓട്ടം തടഞ്ഞുവെങ്കിലും ഇതിലേക്കുള്ള വഴിയിൽ തടസ്സം ഏർപ്പെടുത്താത്തത് അപകടത്തിനു കാരണമായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.