Latest News

ഉദുമയിൽ ബൈക്കിടിച്ച് പരിക്കേറ്റ പൊന്നാനി സ്വദേശി മരിച്ചു

ഉദുമ: ബൈക്കിടിച്ച് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു.
പൊന്നാനി ആനപ്പടിയിലെ പരേതരായ ഹൈദ്രോസ് കുട്ടിയുടെയും ആമിനയുടെയും മകൻ അബൂബക്കർ സിദ്ദീഖ് ( 50 ) ആണ് മരിച്ചത്.[www.malabarflash.com]

ഉദുമയിലും പരിസരങ്ങളിലും വർഷങ്ങളായി കൂലിവേല ചെയ്തു കയായിരുന്ന സിദ്ദീഖ്‌ ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് ഉദുമ ടൗണിൽ കെ.എസ് ടി.പി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേററ ഇയാളെ ഉടന്‍ നാട്ടുകാര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വെളളിയാവയച രാവിലെ സ്വദേശമായ മലപ്പുറം പൊന്നാനിയിലേക്ക് കൊണ്ട് പോകും.

ഭാര്യ: നസീമ.
മക്കൾ: ഷഹല , ഷഹസാദ്.
സഹോദരങ്ങൾ: ബീക്കുട്ടിമ്മ, ഖദീജ, റുഖിയ, കൗജ, കൗലത്ത്, ഉമൈബ, സൈനബ, മൈമൂന, ബീരാൻ, പരേതനായ മരക്കാർ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.