Latest News

അമ്പലത്തറ കാഞ്ഞിരടുക്കത്ത് ഭര്‍ത്താവ് ഭാര്യയെ അടിച്ചു കൊന്നു

കാഞ്ഞങ്ങാട്: അമ്പലത്തറ കാഞ്ഞിരടുക്കത്ത് ഭര്‍ത്താവ് ഭാര്യയെ വിറക് കഷണം കൊണ്ട് അടിച്ചു കൊലപ്പെടുത്തി. കാഞ്ഞിരടുക്കത്തെ കല്യാണി (50) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

ഓട്ടോ ഡ്രൈവര്‍ ഗോപാലകൃഷ്ണനാണ് ഭാര്യ കല്യാണിയെ വിറക് കഷണം ഉപയോഗിച്ച് അടിച്ചു കൊന്നത് .തിങ്കളാഴ്ച വൈകുന്നേരം 4 മണിക്കാണ് സംഭവം. അക്രമം തടയാന്‍ ശ്രമിച്ച മകള്‍ ശരണ്യയ്ക്കും മാരകമായി അടിയേറ്റു.ശരണ്യയെ മംഗ്‌ളൂരു ആശുപത്രിയില്‍ കൊണ്ടു പോയി.

ഗോപാലകൃഷ്ണനെ (60) പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.  

വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതി ഗോപാലകൃഷ്ണനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. കൊലക്കുള്ള കാരണം പുറത്തുവന്നിട്ടില്ല. കുടുംബപ്രശ്നമാവാമെന്നാണ് കരുതുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.