Latest News

സ്ത്രിയുടെ കഴുത്തിൽ നിന്നും മാലപ്പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

കാനത്തൂർ: ക്ഷേത്ര ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി പോലീസിലേൽപ്പിച്ചു.[www.malabarflash.com]

തിങ്കളാഴ്ച ഉച്ചയ്ക്ക് കാനത്തൂർ കോളിയടുക്കം റോഡിലാണ് നാടകീയമായ സംഭവമുണ്ടായത്.കോളിയടുക്കത്തെ ലളിതയുടെ കഴുത്തിൽ നിന്നാണ് സ്കൂട്ടിയിൽ വന്ന യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചത് . എന്നാൽ സ്ത്രീയുടെ കുതറി മാറിയതിനാൽ യുവാവിന് മാല പൊട്ടിക്കാൻ കഴിയാതെയായി. 

ഇതിനിടയിൽ കൂടെയുണ്ടായിരുന്ന സ്ത്രീകൾ ബഹളം വെച്ചതോടെ യുവാവ് വണ്ടിയുമായി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിയണ്ണി, കാനത്തൂർ, കോട്ടൂർ, എന്നിവിടങ്ങളിൽ യുവാവിനെ പിടികൂടാൻ ഒരു സംഘം കാത്തുനിന്നു. കോട്ടൂരിൽ എത്തിയ യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു 

പിടികൂടിയ സ്ഥലത്തേക്ക് ലളിതയെ എത്തിക്കുകയും യുവാവിനെ തിരിച്ചറിയുകയും ചെയ്തു. ഇതിനിടയിൽ നാട്ടുകാരുടെ പിടിയിൽ നിന്ന് യുവാവ് സ്കൂട്ടിയുമായി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സുള്ള്യ സ്വദേശിയാണ് യുവാവ്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.