Latest News

കണ്ണൂരില്‍ അസി. ലേബര്‍ ഓഫിസറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് ഓഫിസ് കോംപൗണ്ടിലെ കാറില്‍ അസി. ലേബര്‍ ഓഫിസറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തി(47)നെയാണ് മരിച്ച നിലയില്‍ കണ്ടത്.[www.malabarflash.com] 

ഇപ്പോള്‍ പൊന്നാനിയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസറായാണ് ജോലി ചെയ്യുന്നത്. നിര്‍ത്തിയിട്ട കാറിനുള്ളില്‍ മുന്‍സീറ്റിലെ ഡ്രൈവര്‍ക്കു സമീപത്തെ സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 

നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്. നീല നിറത്തിലുള്ള കാറിലാണ് മൃതദേഹം കണ്ടെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.