Latest News

കാസര്‍കോട് മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് വെട്ടേറ്റു. ഗുഡ്ഡെടെമ്പിള്‍ റോഡിലെ ഗോപാലന്റെ മകന്‍ അശോകനാണ് (28) വെട്ടേറ്റത്. യുവാവിനെ  ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com] 

സുഹൃത്ത് സന്ദുവാണ് വെട്ടിയത് എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. അടുക്കത്ത്ബയല്‍ ഗുഡ്ഡെടെമ്പിള്‍ റോഡില്‍ തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം.

മദ്യപിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.