ടെഹ്റാന്‍∙ ഇറാന്റെ ഖുദ്സ് ഫോഴ്സിന്റെ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 ദശലക്ഷം ഡോളര്‍ (ഏകദേശം 575 കോടി രൂപ) സമ്മാനം നൽകുമെന്ന് പ്രഖ്യാപനം.[www.malabarflash.com]
ജനറല്‍ ഖാസിം സുലൈമാനിയുടെ ശവസംസ്കാര ചടങ്ങിനിടെയാണ് യുഎസിനും ഡോണൾഡ് ട്രംപിനും എതിരെ രോഷം അണപൊട്ടിയൊഴുകിയത്.
സംസ്‌കാരച്ചടങ്ങിനിടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനിടെ പശ്ചാത്തല വിവരണം നടത്തിയ ഇറാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ട്രംപിനെ വധിക്കുന്നവർക്ക് പാരിതോഷം വാഗ്ദാനം ചെയ്തതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുലൈമാനിയുടെ സംസ്കാര ദൃശ്യങ്ങൾ ദേശീയ ടിവി ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യവേയായിരുന്നു നാടകീയ രംഗങ്ങൾ.
‘80 ദശലക്ഷം ജനമാണ് ഇറാനിൽ ഉള്ളത്. ഒരോ ഇറാനിയും ഓരോ ഡോളർ വീതം നൽകുകയാണെങ്കിൽ അത് 80 ദശലക്ഷം ഡോളർ ഉണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട, മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളർ നൽകാം’. ഈ വാക്കുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ തുടർ സംപ്രേക്ഷണം നിർത്തിവച്ചു.
അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് സംപ്രേക്ഷണം നിർത്തി വച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രഖ്യാപനം ഇറാൻ ഭരണകൂടത്തിന്റെ അനുമതിയോടു കൂടിയല്ലെന്നു പിന്നാലെ വ്യക്തമാകുകയും ചെയ്തു.
ഇനി അമേരിക്കയുടെ മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചും നെഞ്ചത്തടിച്ചു പ്രതികാരപ്രതിജ്‍ഞയെടുത്തും ആയിരങ്ങളാണു തെരുവിലിറങ്ങിയത്. സുലൈമാനിയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് 2018ൽ ഏകപക്ഷീയമായി പിൻമാറിയ യുഎസ് നടപടിയോടെ ആരംഭിച്ച സംഭവവികാസങ്ങളാണ് ഇറാനിലെ ഏറ്റവും കരുത്തനായ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിൽ വീഴ്ത്താൻ തക്കവിധം വൈരത്തിന് യുഎസിന് പ്രേരകമായത്.
ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ വടക്കൻ ബഗ്ദാദിൽ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ആറ് പൗരസേന അംഗങ്ങള്‍ കൊല്ലപ്പെട്ടതോടെ മധ്യപൂർവദേശത്ത് യുഎസ്–ഇറാൻ സംഘർഷം പുതിയ തലത്തിൽ എത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. സുലൈമാനിയുടെ വധത്തിനു പകരം വീട്ടാൻ ഇറാൻ മുതിർന്നാൽ തിരിച്ചടി 52 കേന്ദ്രങ്ങളിലായിരിക്കുമെന്നും ഇതിനു പറ്റിയ 52 താവളങ്ങൾ നോക്കിവച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.

No comments:
Post a Comment