Latest News

ജെഎന്‍യു ആക്രമണം; എസ് എസ് എഫ് പാതിരാ പ്രകടനം നടത്തി

കാസർകോട്: ജെഎൻയുവിൽ ഞായറാഴ്ച നടന്ന എബിവിപി അക്രമണത്തിൽ പ്രതിഷേധിച്ച് രാത്രി 2 മണിക്ക് എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.[www.malabarflash.com]
മുഖം മൂടി ധരിച്ച് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫ് ചെയ്ത് ആസൂത്രിത ആക്രമണമാണ് ഫാസിസ്റ്റുകൾ നടത്തിയത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്‌മെന്റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റ സംഭവ അതീവ ഗൗരവകരമാണ്.
ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെയുള്ള ഫാസിസ്റ്റ് അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു.  ഒറ്റക്കെട്ടായി വിദ്യാർത്ഥികൾ സമരരംഗത്തിറങ്ങണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

അബ്ദുറഹ്മാൻ എരോൽ, ഫാറൂഖ് പോസോട്ട് നേതൃത്വം നൽകി. റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.