Latest News

2020ലെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് .... ഈ പതിറ്റാണ്ടിലെ ആദ്യത്തെ ആകാശവിസ്മയം നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിൽക്കും

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച  ദൃശ്യമാകും. 2020ലെ നാല് അല്പഛായയുള്ള ചന്ദ്രഗ്രഹണങ്ങളിൽ ആദ്യത്തേതായിരിക്കും വെള്ളിയാഴ്ച ആകാശത്ത് ദൃശ്യമാവുക. നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനില്‍ക്കും പ്രതിഭാസം.[www.malabarflash.com]

ഇന്ത്യയുടെ എല്ലാ ഭാഗത്തും ചന്ദ്രഗ്രഹണം വീക്ഷിക്കാവുന്നതാണ്. ഇന്ത്യൻ സമയം രാത്രി 10.38ന് ആരംഭിച്ച്‌ രാവിലെ 2.42നാണ് ഗ്രഹണം അവസാനിക്കുക.

ഭൂമിയുടെ നിഴൽ സൂര്യന്റെ പ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും അപൂർണമായി വിന്യസിക്കുമ്പോഴാണ് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അപ്പോൾ സൂര്യരശ്മികള്‍ ചന്ദ്രന് മേൽപതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴൽ കൊണ്ട് മറക്കുകയും ചെയ്യും. വെള്ളിയാഴ്ച നടക്കുന്ന ഗ്രഹണത്തിൽ ചന്ദ്രന്റെ ഭൂരിഭാഗവും ഭൂമിയുടെ നിഴലിലായിരിക്കും.

ഈ സമയത്ത് ചന്ദ്രനെ ചാര നിറത്തിൽകാണാം. കൂടാതെ, നാളെ കാണുന്ന പൂർണ ചന്ദ്രൻ ഈ വർഷത്തെ ആദ്യത്തെ പൂർണ ചന്ദ്രനാണ്. അതിനാൽ നാളെ നടക്കുന്ന ചന്ദ്ര ഗ്രഹണത്തെ 'വുൾഫ് മൂൺ എക്ലിപ്സ്' (Wolf Moon Eclipse) എന്നാണ് പറയുന്നത്.

മറ്റ് മൂന്ന് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങൾ ജൂൺ 5, ജൂലായ് 5, നവംബർ 30 എന്നീ തിയതികളിലാകും കാണാൻ സാധിക്കുക. അടുത്ത പൂർണ ചന്ദ്രഗ്രഹണം 2021 മേയ് 26നാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.