Latest News

എ.എസ്.ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമെന്ന് പോലീസ്: കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡി.ജി.പി

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എ.എസ്.ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളെന്ന് തിരിച്ചറിഞ്ഞ തൗഫീക്കും ഷെമീമും മുന്‍പും കൊപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.[www.malabarflash.com]

ഇവരെ കണ്ടെത്താന്‍ സഹായം നല്‍കുന്നവര്‍ക്ക് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പേരു വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും അറിയിപ്പില്‍ പറയുന്നു.

കൊലപാതത്തിനു പിന്നിലെ നക്സല്‍, തീവ്രവാദ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടക്കുന്നുണ്ട്. ഇരുവര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണു കളിയിക്കാവിളയിലെ തമിഴ്‌നാട് പോലിസിന്റെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എ.എസ്.ഐയെ മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

ഷമീം 2014ൽ ചെന്നൈയിൽ ഹിന്ദുമുന്നണി ഓഫീസ് ആക്രമിച്ച് ഒരാളെ കൊന്ന കേസിലും തൗഫീഖ് കന്യാകുമാരിയിലെ ബി.ജെ.പി നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. 

ഇരുവർക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെക്കൻ തമിഴ്നാട്ടിലെ ഭീകര പ്രവർത്തനങ്ങളിലും ഇവർക്ക് മുഖ്യപങ്കുള്ളതായി സൂചനയുണ്ട്. ഇവരടക്കം നാല് പേർ ആക്രമണത്തിന് പദ്ധതിയിടുന്നതായും ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും തമിഴ്നാട് ഇന്റലിജൻസ് രണ്ടാഴ്ചമുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. 

കേസ് അന്വേഷണത്തിനിടെ തമിഴ്നാട് പോലീസ് നിരന്തരം ഇവരുടെ വീടുകളിൽ പരിശോധന നടത്തി കുടുംബാംഗങ്ങളെ ഉപദ്രവിച്ചതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. പോലീസ് ഇവരുടെ സഹോദരിമാരെ പിടിച്ചുതള്ളിയെന്നും കൈയിൽ കയറിപ്പിടിച്ചെന്നും ആരോപണമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.