കാസറകോട്: അഞ്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ കുമ്പള ബംബ്രാണ സ്വദേശിയായ സ്കൂൾ പ്യൂൺ പോക്സോ പ്രകാരം പിടിയിൽ. ബംബ്രാണയിലെ ചന്ദ്രശേഖരനെ(55)യാണ് കാസർകോട് സി ഐ അബ്ദുൽ റഹീം, എസ് ഐ ഷെയ്ഖ് അബ്ദുൽ റസാഖ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
10 വയസ്സുള്ള 5 പെൺകുട്ടികളാണ് പീഡനത്തിനിരയായത്. ക്ലാസ് മുറിയിൽ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപികമാർ ചോദിച്ചപ്പോഴാണ് കുട്ടികൾ വിവരം പുറത്തു വിടുന്നത്. ഇതോടെ അധ്യാപികമാർ വീട്ടുകാർക്കും ചൈൽഡ് ലൈനിലും വിവരം നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടികളുടെ മൊഴി എടുക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പോക്സോ നിയമ പ്രകാരം ആണ് ചന്ദ്രശേഖരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
No comments:
Post a Comment